കൊല്ലം: പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന വികസനമാണ് നാടിന് വേണ്ടതെന്ന് കൃഷി, മണ്ണുസംരക്ഷണ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. മണ്ണ് സംരക്ഷണ വകുപ്പ് ചടയമംഗലത്ത് നിര്‍മിക്കുന്ന ഹോസ്റ്റല്‍ സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയ മനുഷ്യന്‍ ചൂഷണം ചെയ്യുന്നതിന്റെ തിക്തഫലങ്ങളാണ് നാം ഇന്ന് നേരിടുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെയും ജലദൗര്‍ലഭ്യത്തിന്റെയും കാരണം. ഇതിന് പ്രകൃതിയെ സംരക്ഷിക്കുന്ന നയം നടപ്പിലാക്കിയേ മതിയാകൂമന്ത്രി പറഞ്ഞു.
ചടങ്ങില്‍ മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ജില്ലാ പഞ്ചായത്തംഗം ഇ എസ് രമാദേവി, ബ്ലോക്ക് പഞ്ചായത്തംഗളായ ബി ഷംല, വി രാകേഷ്, ഗ്രാമപഞ്ചായത്തംഗം ഡി രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ ജസ്റ്റിന്‍ മോഹന്‍ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ബിജു നന്ദിയും പറഞ്ഞു.
Discussion about this post