തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് 2 മത്സരങ്ങള്‍ നവംബര്‍ 15, 16, 17 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. മത്സര ഇനങ്ങളായ ബാസ്‌കറ്റ് ബോള്‍, ഹോക്കി ഇനങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലും ടേബിള്‍ ടെന്നീസ് വൈ.എം.സി.എ ഗ്രൗണ്ടിലും, ഖോഖോ മത്സരങ്ങള്‍ മാഞ്ഞാലിക്കുളം ഗ്രൗണ്ടിലും നടക്കും.
മത്സരങ്ങളുടെ നടത്തിപ്പിനായി തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കണ്‍വീനറായി ഒന്‍പത് സബ് കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ ജില്ലകളില്‍ നിന്നെത്തുന്ന കായികതാരങ്ങള്‍ക്ക് കാര്‍മല്‍ സ്‌കൂള്‍, എസ്.എം.വി. സ്‌കൂള്‍ എന്നിവിടങ്ങളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്ന കായിക താരങ്ങളെ താമസ കേന്ദ്രത്തിലും തിരിച്ചും എത്തിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്വാഗതസംഘം അറിയിച്ചു.
Discussion about this post