തിരുവനന്തപുരം: തൃശ്ശൂര്‍ പാണഞ്ചേരിയിലെ സ്റ്റേറ്റ് സീഡ് ഫാം നടത്തിപ്പില്‍ ഗുരുതര ക്രമക്കേടുകളും അഴിമതിയും ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സീഡ് ഫാമിന്റെ ചുമതല വഹിച്ചിരുന്ന ജോളി ജോസഫിനെ സസ്‌പെന്റ് ചെയ്തു. വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയെക്കൊണ്ട് വിശദമായ അന്വേഷണം നടത്തുന്നതിന് കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ ഉത്തരവിട്ടു.












