ന്യൂഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് വന്‍ ജനപിന്തുണ ലഭിച്ചതായി സര്‍വേ ഫലം. ചൊവ്വാഴ്ച രാവിലെ മുതലാണ് സര്‍വേ ആരംഭിച്ചത്. ‘നരേന്ദ്ര മോദി ആപ്പി’ലൂടെയായിരുന്നു സര്‍വേ.
ആരംഭിച്ച് 15 മണിക്കൂറിനുള്ളില്‍ അഞ്ചു ലക്ഷം പേര്‍ സര്‍വേയില്‍ പങ്കെടുത്തു. പങ്കെടുത്തവരില്‍ 93 ശതമാനവും കള്ളപ്പണത്തിനെതിരായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായി പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.












