ബഗോട്ട: കൊളംബിയയില്‍ വിമാനം തകര്‍ന്ന് 76 പേര്‍ മരിച്ചു. ബൊളീവിയയില്‍ നിന്നും കൊളംബിയയിലേക്ക് വരികയായിരുന്ന ചാര്‍ട്ടേര്‍ഡ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് ജീവനക്കാരടക്കം 81 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അര്‍ധരാത്രിയോടെ വിമാനം പര്‍വത മേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു.
ബ്രസീല്‍ ഫുട്‌ബോള്‍ ക്ലബ് ഷാപെകോയിന്‍സ് കളിക്കാരും വിമാനത്തിലുണ്ടായിരുന്നു. ബുധനാഴ്ച നടക്കുന്ന കോപ്പ സുഡമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിക്കാന്‍ പോകുകയായിരുന്നു ഇവര്‍.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
Discussion about this post