ചെന്നൈ: ജയലളിതയുടെ മരണത്തേത്തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രിയായി ഒ.പനീര്‍ശെല്‍വം സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. എം.എല്‍.എമാരോടൊപ്പം രാജ്ഭവനിലെത്തിയാണ് പനീര്‍ശെല്‍വം സത്യപ്രതിജ്ഞ ചെയ്തത്.
ജയലളിത മരിച്ചാല്‍ സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരതയുണ്ടാവുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയേക്കാമെന്നതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് കേന്ദ്രനിര്‍ദ്ദേശവും ഉണ്ടായിരുന്നുവെന്ന് അറിയുന്നു. ഈ സാഹചര്യത്തിലാണ് ജയലളിത മരിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പേ ഇന്നലെ രാത്രി പതിനൊന്നു മണിയോടെ പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന എം.എല്‍.എമാരുടെ യോഗത്തില്‍ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാന്‍ തീരുമായത്.
രണ്ടു മിനിറ്റ് സമയത്തെ മൗനപ്രാര്‍ത്ഥനയ്ക്കു ശേഷമാണ് തമിഴകത്തിന്റെ അമ്മയുടെ വിശ്വസ്തനായ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.












