ചെന്നൈ: വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയ്ക്ക് ശമനം. അടച്ചിട്ടിരുന്ന ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ചു. ചെന്നൈ സെന്‍ട്രലില്‍നിന്നുള്ള തീവണ്ടികള്‍ പതിവുപോലെ സര്‍വീസ് നടത്തി.
കഴിഞ്ഞദിവസം ചെന്നൈയില്‍ ഇറങ്ങേണ്ടതായ വിദേശരാജ്യങ്ങളില്‍നിന്നുള്‍പ്പെടെയുള്ള ഇരുപത്തഞ്ചിലധികം വിമാനങ്ങള്‍ ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കു തിരിച്ചുവിട്ടിരുന്നു.












