ബ്രസീലിയ: ജയിലിനുള്ളില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ബ്രസീലിലെ മനൗസിലെ ജയിലിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. തടവുകാരില്‍ പലരും കലാപത്തിനിടെ രക്ഷപെട്ടുവെന്നാണ് സൂചന.












