ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 4ന് വോട്ടെടുപ്പ് തുടങ്ങും. മാര്‍ച്ച് 11നാണ് അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ നടക്കുക. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്.
ഏഴ് ഘട്ടമായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11, 15, 19, 23, 27, മാര്‍ച്ച് 4, 8 എന്നീ തീയതികളിലാണ് യുപി തെരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ഫെബ്രുവരി നാലിന് ജനവിധി നടക്കും. ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15ന് വോട്ടെടുപ്പ് നടക്കും. മണിപ്പൂരില്‍ മാര്‍ച്ച് 4, 8 തീയതികളിലും വോട്ടെടുപ്പ് നടക്കും.
അഞ്ച് സംസ്ഥാനങ്ങളിലായി 16 കോടി വോട്ടര്‍മാരാണുള്ളത്. ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക ജനുവരി 12ന് മുന്‍പ് പുറത്തിറക്കും.
Discussion about this post