കോഴിക്കോട്: ലൈംഗീക ആരോപണത്തെ തുടര്‍ന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ രാജിവച്ചു. കോഴിക്കോട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ശശീന്ദ്രന്‍ തന്നെയാണ് രാജിക്കാര്യം അറിയിച്ചത്.
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും രാജി കുറ്റസമ്മതമല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. തന്റെ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ സ്ത്രീയോട് ശശീന്ദ്രന്‍ ലൈംഗികച്ചുവയുളള അശ്ലീലസംഭാഷണം നടത്തുന്നതിന്റെ ശബ്ദരേഖ ഒരു സ്വകാര്യ മാദ്ധ്യമമാണ് പുറത്തു വിട്ടത്.
Discussion about this post