മുംബൈ: പ്രശസ്ത സിനിമാ നടന്‍ വിനോദ് ഖന്ന (70) അന്തരിച്ചു. മുംബൈ എച്ച്എന്‍ റിലയന്‍സ് റിസര്‍ച് സെന്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ നിന്നുള്ള ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമാണ് വിനോദ് ഖന്ന. മാര്‍ച്ച് 31നാണ് ഖന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാജ്‌പേയി സര്‍ക്കാരില്‍ ടൂറിസം മന്ത്രിയായിരുന്ന വിനോദ് ഖന്ന ഇപ്പോഴത്തെ സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായും സേവനം ചെയ്തു.
1946 ഒക്ടോബറില്‍ പെഷാവറിലായിരുന്നു വിനോദ് ഖന്നയുടെ ജനനം. വിഭജന കാലത്ത് കുടുംബത്തോടൊപ്പം ഇന്ത്യയിലേക്കു കുടിയേറുകയായിരുന്നു. സുനില്‍ ദത്തിന്റെ ‘മന്‍ കി മീത്’ ആണ് ആദ്യചിത്രം.












