തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 3,05,262 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 1,75,920 പെണ്‍കുട്ടികളും 1,29,342 ആണ്‍കുട്ടികളും. 83.37 ആണ് വിജയശതമാനം. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജയിച്ചത് കണ്ണൂര്‍ ജില്ലയിലും (87.22 ശതമാനം) ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലുമാണ് (77.65 ശതമാനം).
എട്ട് സര്‍ക്കാര്‍ സ്കൂളുകള്‍ ഉള്‍പ്പടെ 83 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 11,829 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 75.25 ശതമാനവും, സയന്‍സ് വിഭാഗത്തില്‍ 86.25 ശതമാനവും, ശതമാനവും, കൊമേഴ്സ് വിഭാഗത്തില്‍ 83.96ശതമാനവുമാണ് വിജയം.
ജൂണ്‍ ഏഴ് മുതല്‍ 13 വരെ നടക്കുന്ന സേ/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് 22 ന് മുന്‍പ് അപേക്ഷിക്കണം. സേ പരീക്ഷയ്ക്ക് പേപ്പറൊന്നിന് 150 രൂപയും ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് 500 രൂപയുമാണ് ഫീസ്.
Discussion about this post