മാഞ്ചെസ്റ്റര്‍: ബ്രിട്ടനിലെ മാഞ്ചെസ്റ്ററില്‍ ചാവേര്‍ സ്ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 59 പേര്‍ക്ക് പരിക്കേറ്റു. മാഞ്ചെസ്റ്റര്‍ അരീന ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സ്ഫോടനം.
അമേരിക്കന്‍ ഗായിക അരിയാനെ ഗ്രാന്‍ഡെയുടെ സംഗീതപരിപാടിക്കെത്തിയവരാണ് ദുരന്തത്തിനിരയായത്. അരിയാനെ വേദിവിട്ടശേഷമായിരുന്നു സ്ഫോടനം. ഇന്ത്യക്കാര്‍ ആരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ അറിയിപ്പില്‍ പറയുന്നു.
Discussion about this post