മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അടിയന്തര സാഹചര്യത്തെ തുടര്‍ന്നു ഇടിച്ചിറക്കി. മുഖ്യമന്ത്രിയും ഒപ്പമുണ്ടായിരുന്നവരും അത്ഭുതകരമായി രക്ഷപ്പെട്ടു. ലാത്തുരില്‍ വച്ചാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിയുള്‍പ്പെടെ നാല് പേര്‍ ഹെലികോപ്ടറിലുണ്ടായിരുന്നു.
തങ്ങള്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടെന്നും താനുള്‍പ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും ഫട്‌നാവിസ് ട്വീറ്റ് ചെയ്തു. തനിക്ക് മഹാരാഷ്ട്രയിലെ 11 കോടി ജനങ്ങളുടെ പ്രാര്‍ഥനയുണ്ടെന്നും അതിനാല്‍ യാതൊരു പരിക്കുകളും കൂടാതെ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഹെലികോപ്ടറാണു അപകടത്തില്‍പ്പെട്ടത്. 6, 7 വര്‍ഷം പഴക്കം മാത്രമേ ഹെലികോപ്ടറിനുള്ളു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം നടത്തുമെന്നും ഫട്‌നാവിസ് കൂട്ടിച്ചേര്‍ത്തു.












