ജമ്മു: ഭീകരാക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. നാലു സൈനികര്‍ക്കു പരിക്കേറ്റിട്ടുണ്ട്. തെക്കന്‍ കാഷ്മീരിലെ അനന്ദനാഗ് ജില്ലയില്‍ സൈനിക വാഹനവ്യൂഹത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ലോവര്‍ മുണ്ടയില്‍ ശ്രീനഗര്‍ ജമ്മു ഹൈവേയിലാണ് സംഭവം നടന്നത്. ഒളിവില്‍പോയ ഭീകരര്‍ക്കായി സുരക്ഷാസേന തെരച്ചില്‍ വ്യാപിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.












