പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ടുപിന്‍വലിക്കല്‍ നടപടി രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് 5 ലക്ഷം കോടി രൂപയുടെ പ്രയോജനം ഉണ്ടാക്കിയെന്ന് ഇതു സംബന്ധിച്ച ഒരു ഉതതല ആഭ്യന്തര വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാനമന്ത്രി കഴിഞ്ഞ വര്‍ഷം നവംബര്‍ 8ന് അപ്രതീക്ഷിത നീക്കത്തിലൂടെ നോട്ടുപിന്‍വലിക്കല്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തുമ്പോള്‍ സമ്പദ്‌വ്യവസ്ഥയില്‍ പ്രചരിച്ചിരുത് 17.77 ലക്ഷം കോടിരൂപയുടെ കറന്‍സിയായിരുന്നു. മേയ് 20017 ആയപ്പോള്‍ ഉപയോഗത്തിലുള്ള നോട്ടുകളുടെ എണ്ണം 19.25 ലക്ഷം കോടി രൂപയാകുമായിരുന്നു. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ഏപ്രില്‍ അവസാനിക്കുമ്പോള്‍ പ്രചാരത്തിലുള്ള ആകെ തുക 14.2 ലക്ഷം കോടി രൂപയാണ്. നോട്ടുപിന്‍വലിക്കല്‍ പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍ ഉണ്ടാകുമായിരുതിനേക്കാള്‍ ഏകദേശം 5 ലക്ഷം കോടി രൂപയുടെ കുറവ് സമ്പദ്‌വ്യവസ്ഥയിലുണ്ടെന്നാണ് ഇതില്‍ നിന്നു മനസ്സിലാക്കാന്‍ പറ്റുന്നത്. ജനങ്ങള്‍ ഒളിച്ചു വച്ചിരുന്ന പണത്തിന്റെ അളവിനും കുറവുവന്നു എന്നും ഇതു സൂചിപ്പിക്കുന്നു. പണം പൂഴ്ത്തിവയ്ക്കുതന്ന് ഭാരതത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്കു ഗുണമാകില്ലെതിനാല്‍ ഈ സാഹചര്യം രാജ്യത്തിനു പ്രയോജനകരമായി ഭവിച്ചു. സര്‍ക്കാര്‍ ഇടപാടു സംബന്ധിച്ച എല്ലാ ആവശ്യങ്ങളും നിര്‍വഹിക്കാന്‍ 14.2 ലക്ഷം കോടി രുപയുടെ കറന്‍സി മതിയാവുമെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പറയുന്നു.
നികുതി അടിസ്ഥാനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കല്‍, ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം, വര്‍ധിക്കു ബാങ്കുനിക്ഷേപങ്ങള്‍, എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ടുകളുടെ ദ്രുതവളര്‍ച്ച അസ്ഥിര ഭവന മേഖല ശക്തിപ്പെടുത്തല്‍ എന്നിവ മറ്റു പ്രധാന നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു.
നോട്ടുപിന്‍വലിക്കല്‍ മൂലം ഭാരതത്തിന്റെ മൊത്തം വ്യക്തിഗത ആദായനികുതി അടുത്ത 2 വര്‍ഷങ്ങളില്‍ ഇരട്ടിയാകുമെന്നും കണക്കാക്കിയിട്ടുണ്ട്. അതിന്റ ചില നേട്ടങ്ങള്‍ ഇപ്പോള്‍ത്തന്നെ ദൃശ്യമാണ്. 2016-17 സാമ്പത്തിക വര്‍ഷം സ്വയം നിര്‍ണയ പത്രികകള്‍ നല്‍കിയവരുടെ എണ്ണം 23.8 ശതമാനമായി വര്‍ധിച്ചു. 23.8 ശതമാനത്തില്‍, കുറഞ്ഞത് 10 ശതമാനം വളര്‍ച്ച നോട്ടുപിന്‍വലിക്കല്‍ മൂലമാണൊണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നികുതി വ്യവസ്ഥയിലേക്ക് പുതിയതായി ചേര്‍ന്ന നികുതിദായകരുടെ എണ്ണം 91 ലക്ഷമാണ്. മുമ്പ്, നികുതിദായകരുടെ എണ്ണത്തിലെ വര്‍ധനവ് സാധാരണയായി 20-25 ലക്ഷം എ തോതിലായിരുന്നു. നോട്ടുപിന്‍വലിക്കുതിനു മുമ്പ് പ്രതിദിനം ഒരു ലക്ഷത്തോളം പുതിയ പാന്‍ കാര്‍ഡുകളാണ് വിതരണം ചെയ്തിരുതെന്നാണ് പഠനത്തിലെ മറ്റൊരു കണ്ടെത്തല്‍. ഇപ്പോള്‍ പ്രതിദിനം നല്‍കുന്ന പുതിയ പാന്‍ കാര്‍ഡുകളുടെ എണ്ണം ശരാശരി 2-3 ലക്ഷം എന്ന തോതിലാണ്.
Discussion about this post