കൊല്ലം: കാപെക്സിന്റെ കശുവണ്ടി ഫാക്ടറികളില്‍ ജൂണ്‍ 30 നകം മൂന്നൂറ് പീലിംഗ് തൊഴിലാളികള്‍ക്ക് ജോലി നല്‍കുമെന്ന് ചെയര്മാന് അറിയിച്ചു. ഫാക്റി തലത്തില്‍ തയ്യാറാക്കിയ അര്‍ഹതാ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. തുടര്‍ന്നുണ്ടാകുന്ന ഒഴിവുകളുടെ അടിസ്ഥാനത്തില്‍ അംഗീകൃത ലിസ്റ്റില്‍ നിന്നും പീലിംഗ് തൊഴിലാളികളെ എടുക്കും. കാപെക്സ് ഫാക്ടറികളില്‍ ആറു വര്‍ഷമായി പുതിയ തൊഴിലാളികള്‍ക്ക് ജോലി നല്‍കിയിരുന്നില്ല. ഏപ്രില്‍ 28ന് 528 ഷെല്ലിംഗ് തൊഴിലാളികളെ ഫാക്ടറികളില്‍ നിയോഗിച്ചിരുന്നു
Discussion about this post