വാഷിങ്ടണ്‍: ഇന്ത്യക്ക് 22 ഗാര്‍ഡിയന്‍ സൈനിക ഡ്രോണുകള്‍ (ആളില്ലാ വിമാനം) വില്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചു. ഇതു സംബന്ധിച്ച ഇടപാടിന് യു.എസ്. വിദേശകാര്യവകുപ്പ് അംഗീകാരം നല്‍കി. ഇന്ത്യയെ സുപ്രധാന പ്രതിരോധപങ്കാളിയാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് യു.എസ് അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ നാവികസേന കഴിഞ്ഞവര്‍ഷം ഗാര്‍ഡിയന്‍ ഡ്രോണുകള്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.
പരമാവധി 50,000 അടി ഉയരത്തില്‍ 27 മണിക്കൂറിലേറെ തുടര്‍ച്ചയായി പറക്കുന്ന വിമാനങ്ങള്‍ക്ക് 1,746 കിലോ ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. രഹസ്യാന്വേഷണം, നിരീക്ഷണം, വിവരശേഖരണം എന്നിവയ്ക്ക് ഉപയോഗിക്കുന്ന റിമോട്ട് നിയന്ത്രിത വിമാനമാണിത്. മണിക്കൂറില്‍ 444.48 കി.മീ. ആണ് വേഗം.
Discussion about this post