ശ്രീനഗര്‍: റോപ് വേ പൊട്ടിവീണ് ആറുപേര്‍ മരിച്ചു. ജമ്മുകശ്മീരിലെ ഗുല്‍മാര്‍ഗിലാണ് അപകടം നടന്നത്. മരിച്ചവരില്‍ നാലുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കേബിള്‍ കാറിനു മുകളിലേക്ക് മരംവീണതിനെത്തുടര്ന്ന് കേബിള്‍ പൊട്ടി കാര്‍ നൂറുകണക്കിന് മീറ്റര്‍ താഴേക്ക് പതിക്കുകയായിരുന്നു.
Discussion about this post