ന്യൂഡല്‍ഹി : കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡുവിനെ എന്‍ ഡി എ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇന്നലെ നടന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം ഉണ്ടായത്. ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി.
അതിനിടെ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കപ്പെട്ട കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു മന്ത്രി സ്ഥാനം രാജിവച്ചു. വെങ്കയ്യ നായിഡു കൈകാര്യം ചെയ്ത വാര്‍ത്താവിതരണ വകുപ്പിന്റെ ചുമതല ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി കൈകാര്യം ചെയ്യും.
ഖനിവകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ നഗരവികസന വകുപ്പിന്റെ അധിക ചുമതല വഹിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആഗസ്റ്റ് 5 നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്.












