Thursday, September 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ചക്ക മൂല്യ വര്‍ധനവും വിപണനവും, അന്താരാഷ്ട്ര ശില്പശാല ആഗസ്റ്റ് 9 മുതല്‍

by Punnyabhumi Desk
Aug 4, 2017, 04:41 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ചക്കയുടെ ഉത്പാദനവും മൂല്യവര്‍ധനവും വിപണനവും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്പശാലയും ചക്ക മഹോത്സവവും അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ആഗസ്റ്റ് ഒമ്പതിന് ആരംഭിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. ശില്പശാലയുടെ ഔപചാരിക ഉദ്ഘാടനം 12ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും.

ചക്കയുടെ പോഷകമൂല്യങ്ങളേയും ഉപയോഗരീതികളേയും മൂല്യവര്‍ധിത ഉത്പന്നങ്ങളേയും വിപണനസാധ്യതകളേയും കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുകയും ഇത് ഉപയോഗപ്പെടുത്താന്‍ കര്‍ഷകരേയും സംരംഭകരേയും പ്രാപ്തരാക്കുകയുമാണ് ശില്പശാലയുടെ ലക്ഷ്യം. മലേഷ്യ, വിയറ്റ്‌നാം, ബംഗ്ലാദേശ്, തായ്‌ലാന്റ്, ശ്രീലങ്ക തുടങ്ങി എട്ടു രാജ്യങ്ങളില്‍ നിന്നുള്ള 17ലധികം ശാസ്ത്രജ്ഞര്‍ ശില്പശാലയില്‍ പ്രബന്ധം അവതരിപ്പിക്കും. ചക്കയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിരീതികള്‍, വിള മെച്ചപ്പെടുത്തലുകള്‍, ചക്ക സംസ്‌കരണത്തിനാവശ്യമായ യന്ത്രോപകരണങ്ങള്‍, പാക്കിംഗ് രീതികളുടെ നിലവാരം ഉറപ്പുവരുത്തല്‍, ഭക്ഷ്യ ആരോഗ്യ സുരക്ഷയില്‍ ചക്കയുടെ പ്രാധാന്യം, ചക്ക ഉത്പാദന, സംസ്‌കരണ, വിപണന മേഖലകളിലെ തൊഴില്‍സാധ്യതകള്‍, നൈപുണ്യ വികസന ഏജന്‍സികള്‍ എന്നീ വിഷയങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ശില്പശാലയില്‍ നടക്കും. ചക്കയുടെ സമ്പൂര്‍ണ മൂല്യവര്‍ധനവ് എന്ന വിഷയത്തെ ആസ്പദമാക്കി സ്ത്രീകള്‍ക്കായി അഞ്ചുദിവസത്തെ പരിശീലനപരിപാടിയും, കര്‍ഷക കൂട്ടായ്മകള്‍, കര്‍ഷക പ്രതിനിധികള്‍, നഴ്‌സറി പ്രതിനിധികള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ ഒരുക്കുന്ന മുന്നൂറോളം സ്റ്റാളുകളും ചെറുകിട ചക്കവ്യവസായത്തിനുപയോഗിക്കാവുന്ന യന്ത്രങ്ങളുടെ അന്താരാഷ്ട്രതല പ്രദര്‍ശനമത്സരവും നടക്കും.

ചക്ക ഫോട്ടോഗ്രാഫി, ചക്ക കാര്‍വിംഗ്, ജലച്ചായ ചിത്രരചന, പെന്‍സില്‍ ഡ്രോയിംഗ്, ഉപന്യാസരചന, പ്രസംഗം എന്നീ മത്സരങ്ങളും നടക്കും. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച്, ഇന്റര്‍നാഷണല്‍ ട്രോപ്പിക്കല്‍ ഫ്രൂട്ട് നെറ്റ്‌വര്‍ക്ക്, ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ അഗ്രികള്‍ച്ചറല്‍ സയന്‍സ്, ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നീ സംഘടനകളുടെ സഹകരണത്തോടെ സംസ്ഥാന കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പും കേരള സര്‍വകലാശാലയും സംയുക്തമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്.

ശില്പശാലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച്, മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം, അമ്പലവയല്‍, വയനാട് ഇമെയ്ല്‍: [email protected], [email protected] ഫോണ്‍;04936 260421, വെബ്‌സൈറ്റ്: techmeets.kau.in എന്ന വിലാസത്തില്‍ ബന്ധപ്പെടണം. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടീക്കാറാം മീണ, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജേന്ദ്രന്‍, ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എ.എം. സുനില്‍കുമാര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies