നന്ദകുമാര്‍ കൈമള്‍ – ഹിന്ദു ജനജാഗൃതി സമിതി www.HinduJagruti.org
ആഗസ്റ്റ് 15 എന്നാല്‍ രാഷ്ട്രത്തോടുള്ള കര്‍ത്തവ്യങ്ങളെ ഓര്‍മപ്പെടുത്തുന്ന ദിവസം! എന്നാല്‍ ഇക്കാലത്ത് ഈ മഹത്വമേറിയ ദിനം ഏത് രീതിയിലാണ് ആഘോഷിക്കപ്പെടുന്നത്? പ്ലാസ്റ്റിക്ക് കൊണ്ടുണ്ടാക്കിയ
ദേശീയ പതാകകള്‍ വാങ്ങുകയും അടുത്ത ദിവസം വഴിയോരങ്ങളിലേക്ക് വലിച്ചെറിയുകയും ചെയ്യുക വഴി ഈ പതാകയുടെ അപമാനമല്ല മറിച്ച് ഭാരതത്തിന്റെ അപമാനമാണ് നടക്കുന്നത്. അതിനാല്‍ ഭാരതീയരേ, ഉണരൂ!
ദേശീയ ചിഹ്നങ്ങളുടെ അവഹേളനത്തെ തടഞ്ഞ് താങ്കളുടെ രാഷ്ട്രത്തോടുള്ള കര്‍ത്തവ്യം നിറവേറ്റൂ!
ദേശീയ പതാകയുടെ അവഹേളനത്തെ തടയൂ !
1. ദേശീയ പതാകയുടെ നിറത്തിലുള്ള പട്ടം പറപ്പിക്കരുത് !
2. ദേശീയ പതാകയുടെ രൂപത്തിലും നിറത്തിലുമുള്ള കേക്ക് മുറിക്കരുത്, പതാകയുടെ രൂപത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കരുത്,മുഖത്ത് ദേശീയ പതാക വരയ്ക്കരുത് !
3. പ്ലാസ്റ്റിക് കൊണ്ടുള്ള ദേശീയ പതാക ഉപയോഗിക്കരുത് !
4. ദേശീയ പതാക വെറും ഒരു അലങ്കാര വസ്തുവായോ കളിപ്പാട്ടമായോ ഉപയോഗിക്കരുത് !
5. ദേശീയ പതാക കീറുന്നതോ ചവിട്ടുന്നതോ ആയ സാഹചര്യം ഒഴിവാക്കുക !
6. ദേശീയ പതാകയെ തിരിച്ച് വച്ച് ഉയര്‍ത്തുകയും കത്തിക്കുകയും ചെയ്യുന്ന രാഷ്ട്രദ്രോഹികള്‍ക്കെതിരെ പോലീസില്‍ പരാതി രേഖപ്പെടുത്തുക !
ദേശീയ ഗാനത്തെ ആദരിക്കുന്നത് രാഷ്ട്രകര്‍ത്തവ്യം തന്നെ !
1. ദേശീയ ഗാനം ആലപിച്ച് കഴിയുന്നതുവരെ സ്വസ്ഥാനത്ത് അനങ്ങാതെ നില്‍ക്കുക, ആ സമയത്ത് തമ്മില്‍ സംസാരിക്കാതിരിക്കുക !
2. അസമയത്തോ അയോഗ്യ സ്ഥലങ്ങളിലോ ദേശീയ ഗാനം ആലപിക്കരുത് !
രാഷ്ട്രസ്‌നേഹം വര്‍ധിപ്പിക്കുവാന്‍ ഇവ ചെയ്യുവിന്‍ ! ഭാരതമാതാവിന്റെ പുത്രന്മാരെ, സ്വാതന്ത്ര്യ ദിവസം മാത്രം ധ്വജാരോഹണം ചെയ്ത് ദേശീയ ഗാനം ആലപിച്ച് വീട്ടിലേക്ക് മടങ്ങാതെ രാഷ്ട്രസ്‌നേഹം വര്‍ധിപ്പിക്കുന്നതിനായി നാം നിരന്തരം ശ്രമിക്കേണ്ടതാണ് ! ഇതിനായി –
1. സ്‌കൂളുകളിലും കോളേജുകളിലും കാര്യാലയങ്ങളിലും ‘വന്ദേ മാതരം’
എന്ന ദേശീയ ഗാനം പൂര്‍ണമായും ആലപിക്കുക !
2. രാഷ്ട്രത്തിനുവേണ്ടി അമൂല്യമായ സംഭാവന നല്‍കിയ രാഷ്ട്രപുരുഷന്മാര്‍, വിപ്ലവകാരികള്‍ എന്നിവരുടെ ബലിദാന ദിനങ്ങള്‍ ആഘോഷിക്കുക !
3. വിപ്ലവകാരികള്‍, രാഷ്ട്രപുരുഷന്മാര്‍ എന്നിവരുടെ ചരിത്രത്തെ വിവരിക്കുന്ന പ്രഭാഷണങ്ങള്‍, രാഷ്ട്രഭക്തിയെക്കുറിച്ചുള്ള നാടകങ്ങള്‍, ചലച്ചിത്രങ്ങള്‍ എന്നിവ സംഘടിപ്പിക്കുക !
4. രാഷ്ട്രസ്‌നേഹം ഉണര്‍ത്തുന്ന പ്രഭാഷണങ്ങളും രാഷ്ട്രത്തിനുവേണ്ടി ത്യാഗം ചെയ്തവരുടെ അനുഭവകഥനവും സംഘടിപ്പിക്കുക !
5. ഭാരത-ഭൂപടത്തെ തെറ്റായി വരയ്ക്കുന്ന ആസ്ഥാപനങ്ങള്‍ക്കെതിരെ പരാതി രേഖപ്പെടുത്തുക !
6. രാഷ്ട്രാഭിമാനത്തെ തരംതാഴ്ത്തുന്ന പാഠ്യപദ്ധി, വിപ്ലവകാരികളെ അവഹേളിക്കുന്ന ചരിത്ര പാഠപുസ്തകങ്ങള്‍ ഇവയ്‌ക്കെതിരെ വിദ്യാഭ്യാസ വകുപ്പ്, പാഠപുസ്തക വകുപ്പ് എന്നിവര്‍ക്ക് നിവേദനം നല്‍കുക !
7. വിദേശവസ്തുക്കളെ ബഹിഷ്‌കരിച്ച് സ്വദേശ വസ്തുക്കള്‍ ഉപയോഗിക്കുക !
8. ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം കുറച്ച് പരമാവധി മാതൃഭാഷ/രാഷ്ട്രഭാഷ ഉപയോഗിക്കുക !
രാജ്യത്തിന്റെ ഉന്നമനത്തിനായി നിത്യേന കുറച്ചു സമയമെങ്കിലും ചിലവഴിച്ച് രാഷ്ട്ര കര്‍ത്തവ്യം നിറവേറ്റൂ !
Discussion about this post