ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ലഡാക്ക് സന്ദര്‍ശിക്കും. അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്തതിന് ശേഷമുളള രാംനാഥ് കോവിന്ദിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.
ലഡാക്കില്‍ സൈനിക പരിപാടിയില്‍ പങ്കെടുക്കുന്ന അദ്ദേഹം ലെയിലെ മഹാബോധി മെഡിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിക്കും.












