ലണ്ടന്‍: ലണ്ടനില്‍ ട്രെയിനിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ പാര്‍സണ്‍സ് ഗ്രീന്‍ ഭൂഗര്‍ഭ മെട്രോ റെയില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് സ്‌ഫോടനം നടന്നത്. അപകടസമയത്ത് ട‌്രെയിനില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. മാര്‍ച്ചിനുശേഷം ലണ്ടനിലുണ്ടായ അഞ്ചാമത്തെ ഭീകരാക്രമണമാണിത്.
ട്രെയിനില്‍ സ്ഥാപിച്ചിരുന്ന ബക്കറ്റ് ബോംബാണു പൊട്ടിത്തെറിച്ചത്. ടൈമര്‍ ഉപയോഗിച്ചായിരുന്നു സ്‌ഫോടനമെന്ന് പോലീസ് പറഞ്ഞു. പ്ലാസ്റ്റിക് കാരിയര്‍ ബാഗിനുള്ളിലിരിക്കുന്ന വെള്ള ബക്കറ്റില്‍ തീ കത്തുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. യാത്രക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും പൊള്ളലേറ്റാണു പരിക്ക്.
Discussion about this post