തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഏഴ് ജില്ലകളിലെ 14 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.ഭാസ്‌കരന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ആഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ 12 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം, പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡിലും കാസര്‍ഗോഡ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം വാര്‍ഡിലുമാണ് വോട്ടര്‍ പട്ടിക പുതുക്കുന്നത്.
അപേക്ഷകള്‍ ഒക്‌ടോബര്‍ 23 വരെ ഓണ്‍ലൈനായി (www.lsgelection.kerala.gov.in) സമര്‍പ്പിക്കാം. പേര് ഉള്‍പ്പെടുത്തുന്നതിന് (ഫാറം- 4) ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിന് (ഫാറം -6) സ്ഥാനമാറ്റത്തിന് (ഫാറം- 7) നും ഉപയോഗിച്ച് ഓണ്‍ലൈനായും പേര് ഒഴിവാക്കുന്നതിന് (ഫാറം-5) നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലിലൂടെയോ ആണ് അപേക്ഷ നല്‍കേണ്ടത്. അവകാശവാദങ്ങളിന്‍മേല്‍ നവംബര്‍ നാലിന് തീര്‍പ്പ് കല്‍പ്പിച്ച് എട്ടിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടിക പുതുക്കുന്നതിനുളള യോഗ്യതാ തീയതിയായ 2017 ജനുവരി ഒന്നിനോ അതിനുമുമ്പോ അപേക്ഷകര്‍ക്ക് 18 വയസ് തികഞ്ഞിരിക്കണം. കരട് വോട്ടര്‍ പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക് ഓഫീസുകളിലും പഞ്ചായത്തുകളുടേത് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും, വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വോട്ടര്‍പട്ടിക പുതുക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍:
തിരുവനന്തപുരം – ആര്യങ്കോട് മൈലച്ചല്‍, നഗരൂര്‍, കൊല്ലം – പടിഞ്ഞാറേ കല്ലടവിളന്തറ, നെടുവത്തൂര്‍ തെക്കുംപുറം, കൊറ്റങ്കരമാമ്പുഴ, കോട്ടയം – വാകത്താനം മരങ്ങാട്, ഇടുക്കി – കൊന്നത്തടി മുനിയറ സൗത്ത്, പാലക്കാട് – കടമ്പഴിപ്പുറം കോണിക്കഴി, വടക്കന്‍ഞ്ചേരി മിച്ചാരംകോട്, മലപ്പുറം – പോത്തുകല്ല് ഞെട്ടികുളം, തിരുവാലി എ.കെ.ജി നഗര്‍, എടയൂര്‍ തിണ്ടലം, മലപ്പുറം പൊന്നാനി നഗരസഭയിലെ അഴീക്കല്‍, കാസര്‍ഗോഡ് – കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്(ബേഡകം വാര്‍ഡ്) ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ 7, 8, 9, 10, 11, 12 വാര്‍ഡുകള്‍, മൂളിയാര്‍ ഗ്രാമപഞ്ചായത്തിലെ 8ാം വാര്‍ഡ്.












