Thursday, April 30, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

നോട്ട് നിരോധനം വിജയകരമായതായി കണക്കുകള്‍ വ്യക്തമാക്കുന്നു

by Punnyabhumi Desk
Nov 8, 2017, 10:51 am IST
in മറ്റുവാര്‍ത്തകള്‍

rupee-1000-500ന്യൂഡല്‍ഹി : കള്ളപ്പണം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് നിരോധനം ലക്ഷ്യം കൈവരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും ബാങ്കുകളിലെത്തിയതായി റിസര്‍വ് ബാങ്ക് വെളിപ്പെടുത്തി.

സംശയകരമായ രീതിയില്‍ ആരംഭിച്ചിരുന്ന 18 ലക്ഷം ബാങ്ക് അക്കൗണ്ടുകളാണ് നോട്ട് നിരോധനത്തിലൂടെ കണ്ടെത്താന്‍ സാധിച്ചത്.

2.89 ലക്ഷം രൂപ വരെ ഡിപ്പോസിറ്റ് ചെയ്യുന്നവരെ കുറിച്ച് അന്വേഷണങ്ങള്‍ വന്നതോടെ ഇടപാടുകള്‍ കൂടുതല്‍ സുതാര്യമായി.

സംശയകരമായി പ്രവര്‍ത്തിച്ചിരുന്ന 4,73,003 ഇടപാടുകള്‍ കണ്ടെത്താന്‍ സാധിച്ചു.നികുതി വെട്ടിച്ച് ശേഖരിച്ചിരുന്ന 29,213 കോടി രൂപ വെളിപ്പെടുത്തി.
16,000 കോടി രൂപയുടെ കള്ളപ്പണം ഉപയോഗ ശൂന്യമായി . നാണയ വിനിമയത്തില്‍ 21 ശതമാനം കുറവ് ഉണ്ടായി.

നികുതി അടയ്ക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവാണ് നോട്ട്‌നിരോധനത്തിലൂടെ ഉണ്ടായത്.56 ലക്ഷം പേരാണ് പുതുതായി നികുതി അടച്ചു തുടങ്ങിയത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണവും വര്‍ധിച്ചു. 9.9 ശതമാനത്തില്‍ നിന്നും 24.7 ശതമാനത്തിലേക്കുള്ള വര്‍ദ്ധനവ്.

വ്യക്തിഗത ആദായ നികുതിയിലെ മുന്‍കൂര്‍ നികുതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 41.79 ശതമാനം വര്‍ധിച്ചു. വ്യക്തിഗത ആദായ നികുതിയില്‍ സെല്‍ഫ് അസ്സസ്‌മെന്റ് നികുതി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 34.25 ശതമാനമായിരുന്നു.

അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന 3 ലക്ഷം കമ്പനികളാണ് നോട്ട് നിരോധനം മൂലം കണ്ടെത്താനായത്.കളളപ്പണമിടപാട് നടത്തിയിരുന്ന 2 ലക്ഷത്തില്‍ പരം വ്യാജ അക്കൗണ്ടുകളാണ് കടലാസ് കമ്പനികളുടെ പേരില്‍ കണ്ടെത്തിയത്.

വിപണിയില്‍ 800 കോടിയിലേറെ മൂല്യമുള്ള 400 ലേറെ ബിനാമി സ്വത്ത് ഇടപാടുകള്‍ കണ്ടെത്താനായി. ബാങ്കുകളിലെ നിക്ഷേപങ്ങള്‍ 3 ലക്ഷം കോടിയായി വര്‍ദ്ധിച്ചു.

2016 ഒക്ടോബര്‍ വരെ 71.27 വരെയായിരുന്ന ഡിജിറ്റല്‍ പണമിടപാടുകള്‍ 2017 മെയ്മാസമായപ്പോള്‍ 111.45 കോടിയായി ഉയര്‍ന്നു. ഒരു കോടി തൊഴിലാളികളെയാണ് നോട്ട് നിരോധനത്തിനു ശേഷം ഇപിഎഫ്,ഇഎസ്‌ഐ പദ്ധതികളില്‍ അംഗമാക്കിയത്.

50 ലക്ഷത്തിലേറെ വരുന്ന തൊഴിലാളികള്‍ അവരുടെ വേതനം സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ വഴി വാങ്ങുന്ന അവസ്ഥയിലേക്ക് സമൂഹത്തില്‍ മാറ്റം വന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies