കൊച്ചി: പുതുവര്‍ഷത്തലേന്ന് നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സി മല്‍സരം മാറ്റിവയ്ക്കണമെന്ന് പോലീസ്. സുരക്ഷ കണക്കിലെടുത്താണ് പോലീസിന്റെ അഭ്യര്‍ഥന.
പുതുവര്‍ഷ രാവായതിനാല്‍ കൂടുതല്‍ പോലീസുകാരെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വിന്യസിക്കേണ്ടിവരും. അതിനാല്‍ മല്‍സരം നടക്കുന്ന സ്റ്റേഡിയത്തിനുള്ളില്‍ മതിയായ സുരക്ഷ ഒരുക്കാന്‍ ആവശ്യമായ പോലീസിനെ നിയോഗിക്കാന്‍ സാധിക്കില്ലെന്നും പോലീസ് അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനോടാണ് പോലീസ് വശ്യമുന്നയിച്ചിരിക്കുന്നത്.
Discussion about this post