ന്യൂഡല്‍ഹി: മുത്വലാഖ് നിരോധനത്തിനുള്ള ബില്‍ അടുത്തയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. ഇക്കാര്യം അജണ്ടയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. കേന്ദ്ര പാര്‍ലമെന്ററി കാര്യസഹമന്ത്രി വിജയ് ഗോയലാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.
കഴിഞ്ഞ ദിവസം മുത്വലാഖ് ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. ജനുവരി അഞ്ച് വരെയാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം. ഇതിനുള്ളില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യസഭ പാസാക്കിയ ശേഷമാകും ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും.












