Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

പൈതൃക കലകളുടെ ഉത്സവം ജനുവരി ആറു മുതല്‍

by Punnyabhumi Desk
Jan 2, 2018, 05:43 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തനത് പൈതൃക കലകളുടെ ഉന്നമനത്തിനായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2018 ജനുവരി ആറുമുതല്‍ 12 വരെ സംസ്ഥാനത്തൊട്ടാകെ അരങ്ങേറുന്നു. ഫോക് ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ ജില്ലാ ടൂറിസം കൗണ്‍സിലുകള്‍ മുഖേന 14 ജില്ലകളിലെ 28 വേദികളിലാണ് ഉത്സവം സംഘടിപ്പിക്കുന്നത്. അന്യം നിന്നുകൊണ്ടിരിക്കുന്ന കേരളീയ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും തനത് കലകളെ പരിപോഷിപ്പിക്കുന്നതിനും അനുഷ്ഠാന പരമ്പരാഗത നാടന്‍ കലാരൂപങ്ങളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് ഉത്സവം നടത്തുന്നത്.

അന്യം നിന്നുകൊണ്ടിരിക്കുന്ന അര്‍ജുന നൃത്തം, ചാറ്റു പാട്ട്, കാക്കാരിശ്ശി നാടകം, പൂതവും തിറയും, ഉടുക്കു പാട്ട്, കുറത്തിയാട്ടം, തോല്‍പ്പാവക്കൂത്ത് തുടങ്ങി 150 ഓളം കേരളീയ കലാരൂപങ്ങള്‍, 350 ല്‍പരം കലാ പ്രകടനങ്ങള്‍ എന്നിവ വിവിധ ജില്ലകളിലായി നടക്കുന്ന പരിപാടികളില്‍ 5000ത്തിലേറെ കലാകാരന്മാര്‍ അവതരിപ്പിക്കുന്നു. തുടര്‍ച്ചയായ പത്താം വര്‍ഷമാണ് തനതുകലകളുടെ ഉത്സവത്തിന് സംസ്ഥാനം വേദി ഒരുക്കുന്നത്.

ടൂറിസം മേഖലയ്ക്ക് ഉണര്‍വും ഊര്‍ജവും പകരുക എന്ന ലക്ഷ്യത്തോടെയാണ് വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന സമയത്ത് ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ഉത്സവം പരിപാടിയ്ക്കായി 2 കോടി 32 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജനുവരി ആറിന് വൈകുന്നേരം 6 മണിക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉത്സവം 2018 ന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപളളി അധ്യക്ഷത വഹിക്കും.

പൈതൃക കലകള്‍ അവതരിപ്പിക്കുന്ന 10 കലാകാരന്മാരെ ഉദ്ഘാടന ചടങ്ങില്‍ ആദരിക്കുന്നു. പി.പി.കുഞ്ഞുരാമന്‍ പെരുവണ്ണാന്‍ (തെയ്യം) പി.കെ. കരിയന്‍ (ഗദ്ദിക), നാണു കെ (പൂരക്കളി), കെ. ശിവകുമാര്‍ (കോല്‍കളി), ശശി ജനകല (മുളവാദ്യം), ഷീബാ കൃഷ്ണകുമാര്‍ ( അഷ്ടപദി), ബ്രിട്ടോ വിന്‍സന്റ് (ചവിട്ടു നാടകം), പ്രബലകുമാരി (കാക്കാരിശ്ശി നാടകം), ലതാ നമ്പൂതിരി (തിരുവാതിരക്കളി), തങ്കസ്വാമി (പാക്കനാര്‍ ആട്ടം) എന്നിവരെയാണ് ഈ വര്‍ഷം സര്‍ക്കാര്‍ ആദരിക്കുന്നത്.

ഫോക് ലോര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 20 വ്യത്യസ്തങ്ങളായ കേരളീയ പാരമ്പര്യ അനുഷ്ഠാന ആദിവാസി കലാരൂപങ്ങള്‍ കോര്‍ത്തിണക്കി 264 കലാകാരന്മാര്‍ അണിനിരക്കുന്ന നവധ്വനി എന്ന പരിപാടി ഉദ്ഘാടന വേദിയില്‍ അവതരിപ്പിക്കും.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies