മസ്‌കറ്റ്: ഒമാനില്‍ വിവിധ വിഭാഗങ്ങളില്‍ നിന്നായി 87 തസ്തികകളിലേക്ക് ആറുമാസത്തേക്ക് വിദേശികള്‍ക്ക് വീസ അനുവദിക്കില്ല. മനുഷ്യവിഭവശേഷി മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് നിഗമനം. ഞായറാഴ്ച മന്ത്രി അബ്ദുള്ള ബിന്‍ നാസര്‍ അല്‍ ബക്രിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിയിറക്കിയത്.
ഐടി, അക്കൗണ്ടിംഗ് ആന്‍ഡ് ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്, അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സസ്, ഇന്‍ഷുറന്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മീഡിയ, മെഡിക്കല്‍, എന്‍ജിനീയറിംഗ്, ടെക്നിക്കല്‍, എയര്‍പോര്‍ട്ട് എന്നീ വിഭാഗങ്ങളിലെ തസ്തികകളിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
Discussion about this post