തിരുവനന്തപുരം: കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. ടി.കെ. നാരായണനെ ഗവര്‍ണര്‍ നിയമിച്ചു.
തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ ഡോ. ടി.കെ. നാരായണന്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ സംസ്‌കൃത പ്രൊഫസറാണ്. കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗമായും അക്കാദമിക് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.












