മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കായുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. മിതാലി രാജ് ടീമിനെ നയിക്കും. പതിനഞ്ച് അംഗങ്ങളാണ് ടീമിലുള്ളത്. ഹര്‍മന്‍ പ്രീത് കൗറാണ് വൈസ് ക്യാപ്റ്റന്‍. മൂന്ന് മത്സരങ്ങളുള്ള പരമ്പര മാര്‍ച്ച് 12 മുതല്‍ 18 വരെ വഡോദരയിലാണ് നടക്കുന്നത്.












