റോം: കൊടുംതണുപ്പിന്‍റെ പിടിയിലമര്‍ന്ന യൂറോപ്പില്‍ കഴിഞ്ഞ മൂന്നുദിവസത്തിനിടെ 10 പേര്‍ മരിച്ചു. സൈബീരിയയില്‍നിന്നുള്ള മഞ്ഞുകാറ്റ് വീശുന്നതാണ് കൊടും തണുപ്പിനു കാരണം. മരിച്ചവരിലേറെയും വീടില്ലാത്തവരാണ്. മൈനസ് നാലു ഡിഗ്രിയാണ് റോമിലെ താപനില. മൈനസ് 12 ഡിഗ്രി താപനിലയുള്ള പോളണ്ടില്‍ നാലുപേരും മൈനസ് 20 ഡിഗ്രിയുള്ള ലിത്വാനിയയില്‍ മൂന്നുപേരും മരിച്ചു. പലയിടത്തും ഗതാഗതം മുടങ്ങി. സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.
Discussion about this post