തിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രസന്നിധിയില്‍ ശ്രീസത്യാനന്ദഗുരു സമീക്ഷ വിദ്യാധിരാജവേദാന്തപഠനകേന്ദ്രം ആചാര്യന്‍ ഡോ.എം.പി ബാലകൃഷ്ണന്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. എം.പി.ഉണ്ണിത്താന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. അദ്ദേഹം ‘പതിവ്രതയായ മണ്ഡോദരി’ എന്ന പ്രബന്ധവും അവതരിപ്പിച്ചു. കാട്ടാക്കട ഐ.എം.ഇ.എസ് പ്രിന്‍സിപ്പല്‍ ഒറ്റശേഖരമംഗലം വിജയകുമാര്‍ ‘രാമസേവകനായ ആഞ്ജനേയന്‍’ എന്ന പ്രബന്ധം അവതരിപ്പിച്ചു. എസ്.ആര്‍,ഡി.എം.യു.എസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ബ്രഹ്മചാരി അരുണ്‍, പാപ്പനംകോട് അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.












