തിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രസന്നിധിയില്‍ ഷഡ്ദര്‍ശനസമ്മേളനം ഭാഗവത ആചാര്യന്‍ ആചാര്യരത്‌നം ആര്‍.രാജഗോപാല വാര്യര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ‘സാംഖ്യദര്‍ശനം’ എന്ന വിഷയത്തെ അധികരിച്ച് ഒരുപ്രബന്ധം അദ്ദേഹം അവതരിപ്പിച്ചു. കേരളസര്‍വകലാശാല പ്രസിദ്ധീകരണവിഭാഗം അസി.ഡയറക്ടര്‍ ഡോ.എന്‍.സുന്ദരം സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. ‘ന്യായദര്‍ശനം’ എന്ന വിഷയത്തെ അധികരിച്ച് ഒരുപ്രബന്ധം അദ്ദേഹം അവതരിപ്പിച്ചു. എം.അപ്പുക്കുട്ടന്‍ നായര്‍, ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post