ധാക്ക: ഇന്ത്യയും ബംഗ്ലാദേശും ആറുധാരണാപത്രങ്ങള്‍ ഒപ്പിട്ടു. പ്രസാര്‍ഭാരതി – ബംഗ്ലാദേശ് ബെതാര്‍ സഹകരണം, നുമാലിഹഡിനെയും പര്‍ബതിപുറിനെയും ബന്ധിപ്പിച്ചുകൊണ്ട് സൗഹൃദപൈപ്പ്‌ലൈന്‍ നടപ്പാക്കുക, ധാക്ക സര്‍വകലാശാലയില്‍ ഐ.സി.സി.ആര്‍. ഉറുദു ചെയര്‍ സ്ഥാപിക്കുക, ജി.സി.എന്‍.ഇ.പി.ബി.എ.ഇ.സി. ഇന്റര്‍ഏജന്‍സി കരാര്‍ അനുബന്ധം തുടങ്ങിയ ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചത്.
129.5 കിലോമീറ്റര്‍ നീളമുള്ള പൈപ്പ്‌ലൈന്‍വഴി ഇന്ത്യയില്‍നിന്ന് ബംഗ്ലാദേശിലേക്ക് വര്‍ഷം 10 ലക്ഷം ടണ്‍ എണ്ണ അസംസ്‌കൃത എണ്ണ കൊണ്ടുപോകുന്നതിനായി പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
ഇരുരാജ്യങ്ങളുടെയും വിദേശകാര്യസെക്രട്ടറിമാര്‍ ബംഗ്ലാദേശ് തലസ്ഥാനത്തുവെച്ച് നടത്തിയ ചര്‍ച്ചയില്‍ ആറുധാരണാപത്രങ്ങള്‍ ഒപ്പിട്ടെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ചയാണ് ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി വിജയ് കേശവ് ഗോഖലെ ബംഗ്ലാദേശിലെത്തിയത്.
Discussion about this post