ഇസ്ലാമാബാദ്: മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക്. അഴിമതിക്കേസില്‍ പ്രതിയായ നവാസ് ഷെരീഫിന് പാകിസ്താന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 62(1) പ്രകാരമാണ് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തിയത്.
പാനമ അഴിമതിക്കേസില്‍ പ്രതിയായ ഷെരീഫിനെ കഴിഞ്ഞവര്‍ഷം ജൂലായില്‍ കോടതി അയോഗ്യനാക്കിയിരുന്നെങ്കിലും അന്നത്തെ വിധിയില്‍ കാലാവധി വ്യക്തമാക്കിയിരുന്നില്ല. ഷെരീഫ് മൂന്നുതവണ പ്രധാനമന്ത്രിയായിട്ടുണ്ടെങ്കിലും മൂന്നുതവണയും കാലാവധി പൂര്‍ത്തിയാക്കാനാവാതെ രാജിവെക്കുകയായിരുന്നു. 68കാരനായ ഷെരീഫിന്റെ രാഷ്ട്രീയ ജീവിതത്തിനുതന്നെ വിരാമമാവുന്നതാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച ഇപ്പോഴത്തെ വിധി.
Discussion about this post