കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 21 സ്ത്രീകളും അഞ്ചു കുട്ടികളുമുള്‍പ്പെടെ 57 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ കാബൂളിലെ ഡാഷ്‌തെ ബാര്‍ച്ചി പ്രദേശത്തുള്ള വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രത്തില്‍ ഞായറാഴ്ചയാണ് സ്ഫോടനം നടന്നത്.
സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ബെല്‍റ്റ് ധരിച്ചെത്തിയ ചാവേര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രത്തിന്റെ പ്രവേശനകവാടത്തില്‍ കാത്തുനില്‍ക്കുകയായിരുന്ന ജനക്കൂട്ടത്തിനിടയിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഏറ്റെടുത്തിട്ടുണ്ട്.
Discussion about this post