കാനഡ: ടൊറന്റോയിലെ യോഞ്ച് തെരുവില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാനിടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ പത്തുപേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. വാനോടിച്ചിരുന്ന അലേക് മിനാസ്സിയാ(25)നെ പോലീസ് അറസ്റ്റുചെയ്തു.
വാടകയ്‌ക്കെടുത്ത വാന്‍ യുവാവ് നടപ്പാതയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലൂടെ ഏകദേശം രണ്ടുകിലോമീറ്ററോളം ഓടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കരുതിക്കൂട്ടിയുള്ള ആക്രമണമാണിതെന്ന് കരുതുന്നതായി ടൊറന്റോ പോലീസ് മേധാവി മാര്‍ക്ക് സാന്‍ഡേഴ്‌സ് പറഞ്ഞു.
Discussion about this post