ലണ്ടന്‍: ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി ആംബെര്‍ റുഡ്ഡ് രാജിവെച്ചു. വിന്‍ഡ്‌റഷ് കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്നാണ് രാജി. പ്രധാനമന്ത്രി തെരേസാ മേയ്ക്ക് അവര്‍ രാജിക്കത്ത് നല്‍കി. നിലവിലെ കമ്യൂണിറ്റീസ് -തദ്ദേശ സര്‍ക്കാര്‍ മന്ത്രിയും പാക് വംശജനുമായ സാജിദ് ജാവേദാണ് പുതിയ ആഭ്യന്തരമന്ത്രി. ആറുമാസത്തിനിടെ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന നാലാം മന്ത്രിയാണ് ആംബെര്‍ റുഡ്ഡ്.
Discussion about this post