Monday, November 2, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സ്‌കൂളുകളെ ലഹരിമുക്തമാക്കാന്‍ നാടൊന്നിക്കണം: മുഖ്യമന്ത്രി

by Punnyabhumi Desk
May 5, 2018, 04:19 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വിദ്യാലയങ്ങളിലാണ് ഭാവിതലമുറ നിലനില്‍ക്കുന്നതെന്നും ഇന്നത്തെ വിദ്യാര്‍ത്ഥികളാണ് നാളത്തെ പലരുമായി മാറുന്നതെന്നും സ്‌കൂളുകളെ ലഹരി മുക്തമാക്കുന്നതിന് നാട് ഒന്നിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പും എക്‌സൈസ് വകുപ്പും എന്‍സിസി ഡയറക്ടറേറ്റും സംയുക്തമായി സംഘടിപ്പിച്ച മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്കരണ സെമിനാറും പരിശീലനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സമൂഹത്തിലെ വ്യത്യസ്ത ചുമതലകള്‍ വഹിക്കേണ്ടവരാണ് ഇന്നത്തെ വിദ്യാര്‍ത്ഥികള്‍. അവരെ ലഹരിക്കടിപ്പെടുത്താന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.കേരളത്തില്‍ വ്യാപകമായി ആ സംഘമുണ്ട്. കുഞ്ഞുങ്ങളെ തെറ്റായ വഴിയിലേക്ക് തിരിച്ചുവിടുകയാണിവര്‍. ഡ്രഗ്‌സിന്റെ വാഹകരാവാന്‍ പോലും ഇവര്‍ കുട്ടികളെ ഉപയോഗിക്കുകയാണ്. പോലീസും നിയമവും ഇവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനൊപ്പം സമൂഹത്തിന്റെ ജാഗ്രതയും പ്രധാനമാണ്.
പുതിയ ആളുകളെ മയക്കുമരുന്നുകള്‍ക്കടിമപ്പെടുത്തുന്ന ഡ്രഗ്‌സ് മാഫിയ വിദ്യാലയങ്ങളെ കേന്ദ്രീകരിക്കുകയാണ്. വിദ്യാലയങ്ങളെ പൂര്‍ണമായും ലഹരിമുക്തമാക്കാന്‍ അധ്യാപകരും അധ്യാപക രക്ഷാകര്‍ത്തൃ സമിതികളും ജാഗരൂകരാവണം. സ്‌കൂളുകളുടെ പരിസരത്ത് അപരിചിതരായ ആളുകളുടെ സാമീപ്യമുണ്ടെങ്കിലോ സ്‌കൂളിനടുത്തുള്ള കടകള്‍ ഏതെങ്കിലും തരത്തിലുള്ള ലഹരിവില്‍പനയുമായി ബന്ധപ്പെടുന്നുണ്ടെങ്കിലോ അത് നിരീക്ഷിക്കുകയും തടയുകയും വേണം. സംസ്ഥാനത്ത് 80,000ല്‍പരം എന്‍സിസി കേഡറ്റുകളും 50,000ല്‍പരം സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും വിദ്യാലയങ്ങളെ ലഹരിമുക്തമാക്കാനുള്ള തീവ്രയത്‌നത്തിലാണെന്നത് അഭിനന്ദനീയമാണന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളത്തിനായുള്ള ലഹരി വിരുദ്ധ പ്രതിജ്ഞ മുഖ്യമന്ത്രി ചൊല്ലിക്കൊടുത്തു.

വിദ്യാഭ്യാസ വകുപ്പ് അടുത്ത അധ്യയനവര്‍ഷം മികവിന്റെ വര്‍ഷമായി ആചരിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ അക്കാദമിക് കാര്യങ്ങളില്‍ മാത്രമല്ല, എല്ലാ കാര്യങ്ങളിലും മികവുറ്റവരാകണമെന്നും അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥ് പറഞ്ഞു. ലഹരിക്കെതിരെ പ്രതികരിക്കാനുള്ള ശ്രമങ്ങളെ എല്ലാവരും ഏറ്റെടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

എന്‍സിസി ഒഫീഷിയേറ്റ് അഡീഷണല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ സുനില്‍കുമാര്‍ എന്‍.വി. സ്വാഗതം പറഞ്ഞു. വി.എസ്. ശിവകുമാര്‍ എംഎല്‍എ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, എന്‍.സി.സി. ഡയറക്ടര്‍ കേണല്‍ രാജീവ് പി.ടി. തുടങ്ങിയവര്‍ സംബന്ധിച്ചു. ലഹരി വിരുദ്ധ ബോധവത്കരണ സൈക്കിള്‍ റാലി മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ഡോ.എസ്.സരോജം നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

പുതിയ വാർത്തകൾ

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies