ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് ആവര്‍ത്തിച്ച് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ബി.എസ്. യെദ്യൂരപ്പ. പാര്‍ട്ടി 125 മുതല്‍ 130 സീറ്റുകള്‍ വരെ നേടി അധികാരം പിടിച്ചെടുക്കും. കോണ്‍ഗ്രസിനു ഏഴുപത് സീറ്റ് പോലും ലഭിക്കില്ലെന്നും അദ്ദേഹം ഇന്ന് പറഞ്ഞു.
ജെഡി-എസിന് 25 സീറ്റ് ലഭിക്കില്ലെന്നും ഭരണകക്ഷിയായ കോണ്‍ഗ്രസിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരേ കടുത്ത ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മേയ് 17 ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും യെദ്യൂരപ്പ ആവര്‍ത്തിച്ചു.












