ദുബായ്: നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള അനാവശ്യ യാത്രകള്‍ റദ്ദാക്കണമെന്ന് യുഎഇ. കേരളത്തില്‍ നിപ്പാ വൈറസ് ബാധിച്ച് 12 പേര്‍ മരിക്കുകയും 40 പേര്‍ നിരീക്ഷണത്തിലുമായ പശ്ചാത്തലത്തിലാണ് യുഎഇ ആരോഗ്യമന്ത്രാലയം ജാഗ്രത നിര്‍ദേശം നല്‍കിയത്.
കേരളത്തിലേക്കുള്ള യാത്ര നിപ്പാ പകരുന്നതിന് ഇടയാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യുഎഇയില്‍ താമസിക്കുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് മുന്നറിപ്പ് നല്‍കിയിരിക്കുന്നത്. നിപ്പാ വൈറസ് രാജ്യത്ത് പ്രവേശിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വ്യാഴാഴ്ചയാണ് യുഎഇ ജാഗ്രത നിര്‍ദേശം നല്‍കിയത്.
സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് യുഎഇ വിമാനക്കന്പനിയായ എമിറേറ്റ്‌സും അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. ജാഗ്രത പാലിക്കുമെന്നും നിപ്പാ വൈറസ് പടരാതിരിക്കാന്‍ ലോകാരോഗ്യ സംഘടനയുടെയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളുടെയും ഉപദേശം തേടിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post