അബുദബി: സ്വകാര്യ വ്യക്തികള്‍ അനധികൃതമായി സ്ഥാപിക്കുന്ന ‘നോ പാര്‍ക്കിംഗ്’ ബോര്‍ഡുകള്‍ക്ക് 1000 ദിര്‍ഹം പിഴയീടാക്കുമെന്ന് അബുദാബി മുന്‍സിപ്പാലിറ്റി തീരുമാനിച്ചു. മുന്‍സിപ്പാലിറ്റിയില്‍ നിന്നും അനുമതി തേടാതെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവരുടെ എണ്ണം കൂടിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത് പുതിയ തീരുമാനം.
താമസകേന്ദ്രങ്ങള്‍ക്ക് സമീപം, പ്രധാനമായും വില്ലകള്‍ക്ക് മുന്നില്‍ പാര്‍ക്കിംഗ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അനധികൃതമായി ‘നോ പാര്‍ക്കിംഗ്’ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ നിരവധിയാണ്. 30 ദിവസത്തിനകം ഈ ബോര്‍ഡുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ കോടതി നടപടിക്രമങ്ങളിലേക്ക് കാര്യങ്ങള്‍ പോകും. മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ആവശ്യമായ അനുമതി തേടാതെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവരുടെ എണ്ണം കൂടിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
നിര്‍ത്തിയിട്ട കാറുകളുടെ മേല്‍ തങ്ങളുടെ പാര്‍ക്കിംഗ് സ്ഥലത്താണ് വാഹനം നിര്‍ത്തിയിട്ടിരിക്കുന്നതെന്ന് എഴുതിയ കടലാസുകള്‍ വെക്കുന്ന പ്രവണതയും ഇവിടങ്ങളില്‍ കണ്ടുവരാറുണ്ട്. ഇതും ഗുരുതരമായ നിയമ ലംഘനങ്ങളില്‍പ്പെടുമെന്ന് മുന്‍സിപ്പാലിറ്റി വ്യക്തമാക്കി.
അനുമതിയില്ലാതെ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെയും മുന്‍സിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. നിയമ ലംഘനം കണ്ടെത്തുന്നതിനായി മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പരിശോധന ഊര്‍ജിതമാക്കിയതായും അറിയിച്ചു.
Discussion about this post