ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് രാജ്യാന്തര അതിര്‍ത്തിയില്‍ പാക് റേഞ്ചേഴ്സ് നടത്തിയ ആക്രമണത്തില്‍ നാല് ബിഎസ്എഫ് ജവാന്മാര് വീരമൃത്യു വരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നുണ്ട്.
രാംഗഢ് സെക്ടറിലെ ബാബ ചംലിയാല്‍ ഔട്ട്പോസ്റ്റ് ലക്ഷ്യമിട്ടായിരുന്നു ഇന്നു പുലര്‍ച്ചെ പാക് റേഞ്ചേഴ്സ് വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയത്. എസ്ഐ രജനീഷ് കുമാര്‍, എഎസ്ഐമാരായ രാം നിവാസ്, ജതിന്ദര്‍ സിംഗ്, കോണ്‍സ്റ്റബിള്‍ ഹന്‍സ് രാജ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ജവാന്മാരെ സത്വാരിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post