ദുബായ് : അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളൊരുക്കി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. ദുബായ് ഉള്‍പ്പടെ വടക്കന്‍ എമിറേറ്റുകളില്‍ ജൂണ്‍ 20, 21, 22 തീയതികളിലായാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്ന ജൂണ്‍ 21ന് വൈകിട്ട് ആറു മണി മുതല്‍ 9 വരെയാണ് ദുബായ് സഫീല്‍ പാര്‍ക്കില്‍ വിപുലമായ സമൂഹ യോഗ പ്രദര്‍ശനവും അന്താരാഷ്ട്ര യോഗ ദിന പ്രോട്ടോകോള്‍ അനുസരിച്ചുള്ള പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നത്.
സൗദി അറേബിയയിലെ യോഗ ഗുരു പത്മശ്രീ നൗഫ് അല്‍ മാര്‍വായ് ദുബായിലെ യോഗ ദിനാചരണ പരിപാടികളില്‍ സംബന്ധിക്കും. ജൂണ്‍ 20 നു ഉം അല്‍ ക്വയ്ന്‍ എമിറേറ്റിലെ യോഗാ ദിനാചരണ പരിപാടികള്‍ നടക്കും. ഷാര്‍ജ, റാസ് അല്‍ ഖൈമ എന്നിവിടങ്ങളില്‍ ജൂണ്‍ 22 നാണ് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായുള്ള പരിപാടികള്‍.
ഐ ബി പി സി ഷാര്‍ജ ഘടകവും, ആര്ട്ട് ഓഫ് ലിവിങ് പ്രസ്ഥാനവും ഷാര്‍ജയിലെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ചിരിക്കുന്ന അജ്മാന്‍ എമിറേറ്റിലെ പരിപാടി ജൂണ്‍ 21 നാണ്. ഫ്രെണ്ട്‌സ് ഓഫ് ഇന്ത്യ, ആര്‍ട് ഓഫ് ലിവിങ്, സഹജ യോഗ, രാജ യോഗ സെന്റര്‍, വിവിധ എമിറേറ്റുകളിലെ ഇന്ത്യന്‍ അസോസിയേഷനുകള്‍, മറ്റു ഇന്ത്യന്‍ പ്രവാസി കൂട്ടായ്മകള്‍ എന്നിവരുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ വ്യക്തമാക്കി.
Discussion about this post