ആതന്‍സ്: രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഗ്രീക്ക് പ്രസിഡന്റ് പ്രോകോപിസ് പവ്‌ലോപോലസുമായി കൂടിക്കാഴ്ച നടത്തി. വ്യാപാര രംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗത്വം സംബന്ധിച്ചുള്ള കാര്യങ്ങളും ചര്‍ച്ചയായി. മഹത്തായ സാംസ്‌കാരിക പാരമ്പര്യം കൊണ്ട് സമ്പന്നമായ രാജ്യമാണ് ഭാരതമെന്നും അത് ലോകശ്രദ്ധനേടിയതാണെന്നും ഗ്രീക്ക് പ്രസിഡന്റ് പറഞ്ഞു. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചും ചര്‍ച്ചയില്‍ തീരുമാനമുണ്ടായി. പ്രധാനമന്ത്രി അലക്‌സി സിപ്രസുമായും കോവിന്ദ് ചര്‍ച്ച നടത്തി.
Discussion about this post