ദുബായ്: യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പൊതുമാപ്പ് ഓഗസ്റ്റ് ഒന്നിനാണ് തുടങ്ങുന്നത്. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരം ഇതിലൂടെ ലഭിക്കും.
2013 ലാണ് യുഎഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. രണ്ട് മാസം നീണ്ടുനിന്ന കാലാവധിയില്‍ 62,000 പേര്‍ക്കാണ് അന്ന് ഇതിന്‍റെ പ്രയോജനം ലഭിച്ചത്.
Discussion about this post