തിരുവനന്തപുരം: കര്‍ണാടക സംഗീതം വായ്പ്പാട്ടിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചെമ്പൈ പുരസ്‌കാരം 2018 ന് നിശ്ചിത യോഗ്യതയുള്ള യുവസംഗീതജ്ഞരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും, നിയമാവലിയും ചെയര്‍മാന്‍, ചെമ്പൈ മെമ്മോറിയല്‍ ട്രസ്റ്റ്, അയോദ്ധ്യ നഗര്‍, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം 695009, (ഫോണ്‍ 0471 2472705, മൊബൈല്‍ 9447754498) എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മാര്‍ഗ്ഗമോ ലഭിക്കും. തപാലില്‍ അപേക്ഷാഫോറം അയയ്ക്കുന്നതിന് പത്തുരൂപാ സ്റ്റാമ്പൊട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ വലിയ കവര്‍ അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31.












