വാഷിംഗ്ടണ്‍/ന്യൂഡല്‍ഹി: ഇന്ത്യ ഇറാനില്‍നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങരുതെന്ന് അമേരിക്കയുടെ നിര്‍ദ്ദേശം. നവംബര്‍ നാലോടെ ഇറാനില്‍നിന്നുള്ള ക്രൂഡ് ഇറക്കുമതി നിര്‍ത്തണം. ഇല്ലെങ്കില്‍ ഇന്ത്യക്കെതിരേ ഉപരോധ നടപടി എടുക്കുമെന്നാണു സൂചന. ചൈന അടക്കമുള്ള രാജ്യങ്ങള്‍ക്കും അമേരിക്ക മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു. തുടര്‍ന്നാണ് ഇറാനെതിരേ ഉപരോധം പുനഃസ്ഥാപിച്ചത്. ഇറാക്കും സൗദി അറേബ്യയും കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇറാനില്‍നിന്നാണ്. ഇറാനില്‍ ഒഎന്‍ജിസിക്ക് എണ്ണപ്പാടങ്ങളില്‍ പങ്കാളിത്തവുമുണ്ട്. 2017-18 ലെ പത്തുമാസം കൊണ്ട് 1.84 കോടി ടണ്‍ ക്രൂഡ് ഇറാനില്‍നിന്ന് ഇന്ത്യ വാങ്ങിയിരുന്നു. അമേരിക്ക മുന്പ് ഇറാന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്ന കാലത്തും ഇന്ത്യ ഇറാനില്‍നിന്ന് ക്രൂഡ് വാങ്ങിയിരുന്നു. ഇന്ത്യന്‍ രൂപ സ്വീകരിക്കാന്‍ ഇറാന്‍ തയാറായതുകൊണ്ടാണ് അതു നടന്നത്. ക്രൂഡിന്റെ പണം ഇന്ത്യയില്‍നിന്നു ഭക്ഷ്യസാധനങ്ങളും മറ്റും വാങ്ങാനായി ഇറാന്‍ ഉപയോഗിച്ചു. ഉപരോധം നിര്‍ത്തിയ ശേഷം പഴയ നിലയിലേക്ക് ക്രൂഡ് വാങ്ങല്‍ വര്‍ധിപ്പിച്ചു. ചൈന അമേരിക്കന്‍ ഉപരോധവുമായി സഹകരിക്കില്ലെന്നാണു സൂചന. യൂറോപ്യന്‍ രാജ്യങ്ങളും അങ്ങനെതന്നെ. ഇന്ത്യ പുതിയ സാഹചര്യത്തില്‍ എന്തു നിലപാട് എടുക്കുമെന്നു വ്യക്തമല്ല. 2012ല്‍ യുപിഎ സര്‍ക്കാര്‍ ഇറാനുമായുള്ള പരന്പരാഗത അടുപ്പം നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യ ട്രംപ് ഭരണകൂടത്തിന്റെ സമ്മര്‍ദത്തിന് എതിരുനില്‍ക്കുമോ എന്നു വ്യക്തല്ല. ക്രൂഡ് വീണ്ടും കയറി, ഡോളറിന് 68.01 രൂപ ലണ്ടന്‍/ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇറാന്റെ എണ്ണ കയറ്റുമതി മുടക്കാന്‍ അമേരിക്ക നീക്കമാരംഭിച്ചതോടെ ക്രൂഡ് ഓയില്‍ വില കുത്തനേ ഉയര്‍ന്നിട്ടുണ്ട്.
Discussion about this post